Latest NewsIndia

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തല്‍;  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദില്ലി പോലീസിന് പരാതി നല്‍കി

ന്യൂഡല്‍ഹി :   ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തെന്ന സയ്യിദ് ഷൂജ എന്നയുഎസ് സൈബർ വിദഗ്ധൻ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി പൊലീസിന് പരാതി കൈമാറി .  ഇവിഎമ്മുകളില്‍ എങ്ങനെ ഹാക്കത്തോണ്‍ മുഖാന്തിരം തിരിമറി നടത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കമ്മീഷന്‍ പരാതിയില്‍ ഉളളത്.

വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്താനാകുമെന്നും സയ്യിദ് ഷൂജയെന്ന ഹാക്കർ ആരോപിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുകയാണ്. ഇന്നലെ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ ലണ്ടനിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം ഉയർന്നത്.

പരിപാടിയിൽ വച്ച് ഹാക്കർ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളിൽ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്ക‍ർ പ്രദര്‍ശിപ്പിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button