Latest NewsKeralaNewsIndia

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി : തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Read Also : ഗോ​മൂ​ത്രത്തിന്റെയും ചാ​ണ​ക​ത്തിന്റെയും ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ഗ​വേ​ഷ​ണ കേന്ദ്രം വരുന്നു

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും നിര്‍വഹണപരവുമായ എല്ലാ രക്ഷാവ്യവസ്ഥകളുടെയും പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

“ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടുന്നതില്‍ നിന്ന് വോട്ടിംഗ് കേന്ദ്രങ്ങളെ സംരക്ഷിക്കുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്‌ട്രോണിക് സാങ്കേതികവിദ്യയും പ്രത്യേക സോഫ്റ്റ്‌വെയറുമാണ്. വയര്‍ മുഖേനയോ വയര്‍ലെസ് സംവിധാനം മുഖേനയോ മറ്റൊരു യന്ത്രവുമായോ സംവിധാനവുമായോ യന്ത്രങ്ങള്‍ ബന്ധിപ്പിച്ചിട്ടില്ല എന്നതും ഒരു സവിശേഷതയാണ്. അതിനാല്‍ തന്നെ ശേഖരിക്കുന്ന വിവരങ്ങളില്‍ കൃതിമം കാട്ടാനാകില്ല. നിരവധി കര്‍ശന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് മെഷീന്‍ കോഡ്, സോഴ്സ് കോഡ് എന്നിവ രൂപകല്‍പന ചെയ്തിട്ടുള്ളത്. യന്ത്രങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കാന്‍ പ്രത്യേക വിഭാഗം തന്നെ ഉണ്ട്”, കമ്മീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button