ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി വിരാട് കോഹ്ലി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അവാർഡും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള അവാർഡും താരം സ്വന്തമാക്കി. ആദ്യമായാണ് ഒരു താരത്തിന് ഈ അവാർഡുകളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്. 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറികളും 55.08 ശരാശരിയില്‍ 1322 റണ്‍സുമാണ് കോഹ്‌ലിക്ക് സ്വന്തമായിട്ടുള്ളത്. ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ നിന്നായി ആറ് സെഞ്ചുറികളും 133.55 ശരാശരിയില്‍ 1202 റണ്‍സും കോഹ്ലി നേടി.
Post Your Comments