NewsIndia

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ലഖ്നൗ: ഇന്ത്യയിലെ മദ്രസകളില്‍ ഐഎസ് സ്വാധീനം കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. ഇക്കാര്യം വ്യക്തമാക്കി റിസ്വി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഐഎസ് സ്വാധീനം ഏറി വരുന്ന മദ്രസകള്‍ അടച്ചു പൂട്ടിയില്ലെങ്കില്‍ 15 വര്‍ഷത്തിനകം രാജ്യത്തെ പകുതിയിലധികം മുസ്ലീങ്ങള്‍ ഐഎസ് ആശങ്ങളില്‍ അടിപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.

മദ്രസകള്‍ എല്ലാം അടച്ച് പൂട്ടി കുട്ടികളെ സ്‌കൂളുകളില്‍ അയക്കണമെന്നും സ്‌കൂള്‍ വിദ്യഭ്യാസം കഴിഞ്ഞതിന് ശേഷം മതപഠനം നടത്തണമെങ്കില്‍ ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

മദ്രസകളില്‍ കുട്ടികളെ ഐഎസ് ആശയങ്ങള്‍ പഠിപ്പിക്കുകയാണ് എന്നും മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു. കശ്മീരില്‍ ഐഎസ് സ്വാധീനം പ്രകടമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ആവശ്യമുന്നയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും റിസ്വി കത്തയച്ചിരുന്നു. മദ്രസകള്‍ അടച്ചു പൂട്ടുന്നത് ശാശ്വത പരിഹാരമല്ലെന്നും ആധുനിക വിദ്യാഭ്യാസം നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നുമായിരുന്നു യോഗി അന്ന് പ്രതികരിച്ചത്. എല്ലാ സമുദായങ്ങള്‍ക്കും ഒറ്റ നിയമമെന്ന ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ചും അദ്ദേഹം മുന്‍പ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button