തിരുവനന്തപുരം: പ്രളയത്തിൽ നശിച്ച സപ്ലൈകോയുടെ അരി തമിഴ്‌നാട്ടിലേക്ക് കടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്തു പ്രയോജനമെന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതി ഉത്തരവാദിത്തം ആ സർക്കാരിന്റെ തലയിൽ കെട്ടി വച്ച ശേഷം മിണ്ടാതിരിക്കാനാണ് പിണറായിയുടെ ശ്രമം.
വാർത്ത പുറത്തു വന്നതിനു ശേഷവും മില്ലുകളിൽ നിന്നു യഥേഷ്ടം കേടായ അരി തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും മറ്റും പോകുന്നുണ്ട്. ഇതിനെതിരെയോ നിബന്ധനകൾ ലംഘിച്ച കരാറുകാർക്കെതിരെയോ ഇതിനു വഴി വച്ചു കൊടുത്ത സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കെതിരെയോ നടപടി സ്വീകരിച്ചിട്ടില്ല. കാലിത്തീറ്റയായി പോലും ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവു നിലനിൽക്കെയാണു തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്ക് ഇതു മറിച്ചു നൽകുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി.
Post Your Comments