കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കോല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയെ പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ 23 പാര്‍ട്ടികളും ഒന്‍പത് പ്രധാനമന്ത്രി സ്ഥാനമോഹികളുമാണ് പങ്കെടുത്തതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പൊരുക്കങ്ങള്ക്ക് തുടക്കം കുറിച്ചുകൊണ്ട് മാല്‍ഡയില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് ഒന്‍പത് പ്രധാനമന്ത്രി സ്ഥാനമോഹികളുണ്ടെങ്കില് എന്‍ഡിഎയ്ക്ക് ഒരു നേതാവേയുള്ളു. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എല്ലാവരും അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments