Latest NewsIndiaNews

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ബാംഗ്ലൂര്‍ മെട്രോ കുതിക്കുന്നു

 

ബെംഗളൂരു: നമ്മ മെട്രോയുടെ ജനപ്രീതി ഓരോ ദിവസം കഴിയും തോറും കൂടി വരുന്നു. നഗരത്തില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ല്‍ നാല് കോടിയായി ഉയര്‍ന്നു. മൂന്നു മുതല്‍ ആറു കോച്ചുകള്‍ വരെയുള്ള മെട്രോ ട്രെയിനില്‍ പര്‍പ്പിള്‍ ലൈന്‍ വഴി യാത്ര ചെയുന്ന യാത്രക്കാരുടെ എണ്ണം 2017 ല്‍ 9.27 ആയിരുന്നത് 2018 ല്‍ 13 .17 കോടിയായി ഉയര്‍ന്നു.

പ്രതിമാസ യാത്രക്കാരുടെ എണ്ണം 2018 ഡിസംബര്‍ വരെ ഒരു കോടിയില്‍ താഴെ പോയിട്ടില്ല,ബി.എം.ആര്‍.സി.എല്‍ റെക്കോര്‍ഡുകള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നത് ആഗസ്റ്റ് മാസത്തിലാണെന്നാണ് .1 .19 കോടി ആളുകളാണ് ആ മാസം മെട്രോയില്‍ യാത്ര ചെയ്തത്.അതായത് ഒരു ദിവസം 3.85 ലക്ഷം യാത്രക്കാര്‍.ഒക്ടോബര്‍ മാസത്തെ കണക്കനുസരിച്ച് 1.16 കോടി ആളുകളാണ് ബാംഗ്ലൂര്‍ മെട്രോയില്‍ സഞ്ചരിച്ചത് . ജൂലായില്‍ 1.14 കോടി ആളുകളും.

കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് യാത്രക്കാരുണ്ടായിരുന്നതു 28 ദിവസങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഫെബ്രവരിയാണ്.98.65 ലക്ഷം യാത്രക്കാര്‍.എന്നാല്‍,2017 ലെ ഏറ്റവും കുറഞ്ഞ യാത്രക്കാരുടെ എണ്ണം ഡിസംബറില്‍ 1.07 കോടിയും ജനുവരിയില്‍ 46.54 ലക്ഷവുമാണ്.ആറു കോച്ചുകള്‍ ഉള്ള മെട്രോ 2018 ജൂണില്‍ ആരംഭിച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണം 1 .8 കോടിയില്‍ നിന്നും 1 .10 കൊടിയിലേക്കു ഉയര്‍ന്നു . നിലവില്‍ ആറു കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനുകളും പര്‍പ്പിള്‍ ലൈന്‍ വഴിയാണ് ഓടുന്നത്.പര്‍പ്പിള്‍ ലൈന്‍ (ബൈപ്പനഹള്ളി-മൈസൂര്‍ )തിരക്കേറിയതാണ്.2018 ല്‍ ഗ്രീന്‍ലൈനില്‍ 6.23 കോടി ആളുകള്‍ യാത്ര ചെയ്തപ്പോള്‍ പര്‍പ്പിള്‍ ലൈനില്‍ 6.93 കോടി ആളുകളാണ് യാത്ര ചെയ്തത് . കോച്ചുകളുടെ എണ്ണം കൂട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കുതിപ്പ് രേഖപ്പെടുത്തിയാതായി ബി.എം.ആര്‍.സി .എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബി.എം.ആര്‍.സി .എല്‍ ലക്ഷ്യം വെക്കുന്നത് പ്രതിദിനം അഞ്ചു ലക്ഷം യാത്രക്കാരെയാണ്.നിലവില്‍ ഉള്ള എല്ലാ ട്രെയിനുകളും ആറു കോച്ചുകള്‍ ആകുമ്പോഴേക്കും ആ സംഖ്യയില്‍ എത്തുമെന്നാണ് കരുതുന്നത്.എന്നാല്‍ നഗരത്തിലെ പലരും മെട്രോ യാത്ര വേണ്ടെന്നു വെക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ആദ്യ, അവസാന-മൈലുകളിലേക്കു കണക്ടിവിറ്റി ഇല്ലാത്തതും,പാര്‍ക്കിങ് സൌകര്യങ്ങള്‍ കുറവായതും,ഉയര്‍ന്ന പാര്‍ക്കിങ് നിരക്കുകള്‍ ആയതു കൊണ്ടും കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രധാന കാരണം ,ട്രിനിറ്റി സ്റ്റേഷനിലെ അറ്റകുറ്റ പണികള്‍ക്കായി ഡിസംബര്‍ 28 ന് രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് രാവിലെ 9.35 വരെ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചതായിരുന്നു. നാഗസാന്ദ്രയെയും,യലച്ചനഹള്ളിയെയും ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈന്‍ യാത്രക്കാര്‍ക്ക് ഇനി ആറു കോച്ചുകള്‍ ഉണ്ടായിരിക്കും.ഗ്രീന്‍ ലൈനിലെ ആദ്യ ആറുകോച്ച് ട്രെയിന്‍ ഈ മാസാവസാനത്തോടെ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button