മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഞായറാഴ്ച സര്‍ക്കാര്‍ വക ഇന്ധന പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനമൂറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. 58 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മോഷ്ടാക്കളുടെ കേന്ദ്രമായ ഇവിടെ പൈപ്പ് ലൈന്‍ തുളച്ചുള്ള പെട്രോള്‍ ചോര്‍ത്തല്‍ പതിവാണ്. പൈപ്പിലെ ചെറുദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന പെട്രോള്‍ ശേഖരിക്കാന്‍ നൂറുകണക്കിനാളുകള്‍ കൂടിയിരുന്നു. ഇതിനിടെ ദ്വാരം വലുതാക്കാന്‍ ശ്രമിച്ചപ്പോഴാണു സ്ഫോടനം ഉണ്ടായതെന്നു പറയുന്നു. ഇന്ധനം മോഷണം ഒഴിവാക്കാൻ പൈപ്പ് ലൈനുകൾ നിരീക്ഷിക്കുമെന്ന് പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്റാഡോർ പറഞ്ഞു.
Post Your Comments