ലക്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ അട്ടിമറിക്കപ്പെട്ടു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ ആവശ്യവുമായി മായാവതി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇ.വി.എം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെയാണ് അഭികാമ്യമെന്നും.’വോട്ട് ഞങ്ങളുടേതും രാജ്യം നിങ്ങളുടേതുമെന്ന’ തന്ത്രം ഇനിയും വിലപോകില്ലെന്നും മായാവതി പറയുകയുണ്ടായി.
Post Your Comments