ദുബായ് : ദുബായില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വാഹന ലെെസന്‍സ് ലഭിക്കാനായി സുഹൃത്തിന് പകരക്കാരനായി ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന്‍ കാരന് 3 മാസത്തെ ജയില്‍ശിക്ഷയും ശേഷം നാടുകടത്താനും കോടതി വിധിച്ചു. സുഹൃത്തിന് ലെെസന്‍സ് എടുക്കാന്‍ വാഹനമോടിക്കുന്നതിനുളള സഹായത്തിന് പ്രതിഫലമായി 1000 ദിര്‍ഹവും ഇയാള്‍ കെപ്പറ്റിയിരുന്നു.
ബര്‍ ദുബായ് പോലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡ്രെെവിങ്ങ് പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ ലെെസന്‍സ് ലഭിക്കുന്നതിനായുളള രേഖകള്‍ സമര്‍പ്പിക്കാനെത്തിയപ്പോള്‍ അതിലെ ഫോട്ടോയിലെ സാമ്യക്കുറവ് കണ്ടെത്തിയ സൂപ്പര്‍വെെസര്‍ സ്ഥാപനത്തിന്‍റെ മേലധികാരിയെ വിവരം അറിയിച്ചു. തുടര്‍ന്ന് രേഖകളിലുളള ഫോട്ടോയിലുളള ആളെ സ്ഥലത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്നാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.
Post Your Comments