ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.13 കോടി ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി ഒരു ഇന്ത്യന്‍ പ്രവാസിയും ബ്രിട്ടീഷ് പ്രവാസിയും.
അഭിഷേക് കതീല്‍ എന്ന ഇന്ത്യക്കാരനും നെയ്ല്‍ എച്ച് എന്ന 49 കാരനായ ബ്രിട്ടീഷ് പൗരനുമാണ് വിജയികളായത്.
291 ാം സീരീസിലെ 1927 നമ്പര്‍ ടിക്കറ്റാണ് നെയ്‌ലിനെ വിജയിയാക്കിയത്. 292 ാം സീരീസിലെ 2582 നമ്പരിലുള്ള ടിക്കറ്റിലാണ് അഭിഷേക് വിജയിയായത്.
ദുബൈയില്‍ ഒരു അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയില്‍ ജോലി നോക്കുകയാണ് നെയ്ല്‍. അഭിഷേക് ഷാര്‍ജയില്‍ ഒരു യു.എ.ഇ വിമാനക്കമ്പനിയില്‍ ക്യാബിന്‍ ക്രൂവായി ജോലി ചെയ്തുവരികയാണ്.
അതേസമയം, ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ രണ്ട് ഇന്ത്യക്കാര്‍ വിജയികളായി. 27 കാരിയായ ലീപിക അലുവാലിയ ഓഡി ആര്‍8 ആര്‍ഡബ്ല്യൂഎസ് വി10 കൂപെ കാര്‍ സ്വന്തമാക്കി. വിവാഹത്തിന് ശേഷം രണ്ട് മാസം മുന്‍പാണ് ഭര്‍ത്താവിനൊപ്പം ലീപിക ദുബായിലേക്ക് വന്നത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ അസര്‍ബെയ്ജാനിലേക്ക് പോകുംവഴിയാണ് സമ്മാനം ലഭിച്ച ടിക്കറ്റ് എടുത്തത്.
റാഞ്ചി സ്വദേശിയായ ഫര്‍ഹാന്‍ ജാവേദ് ഖാന്‍ എന്ന 14 കാരന്‍ ബി.എം.ഡബ്ല്യൂ ആര്‍ 1200 ജിഎസ് റാലി എഡിഷന്‍ മോട്ടോര്‍ ബൈക്ക് സ്വന്തമാക്കി. 24 വര്‍ഷത്തെ ദുബായ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുവഴിയാണ് മകന്റെ പേരില്‍ ടിക്കറ്റ് എടുത്തതെന്ന് ഫര്‍ഹാന്റെ പിതാവ് മൊഹമ്മദ് ജാവേദ് ഖാന്‍ പറഞ്ഞു.
ഇദ്ദേഹത്തിന് 2008 ല്‍ ഒരു പോര്‍ഷെ 911 കരേര കൂപെ കാര്‍ സമ്മാനമായി ലഭിച്ചിരുന്നു.
Post Your Comments