തിരുവനന്തപുരം : ഹാരിസൺ കേസിൽ പ്രതികരണവുമായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. ഭൂമിക്കായി സർക്കാർ ഏതറ്റം വരെയും പോകുമെന്നും ഇക്കാര്യത്തിൽ ഒരുപാട് കൂടിയാലോചനകൾ വേണമെന്നും മന്ത്രി വ്യക്തമാക്കി. സിവിൽ കോടതികളെ എന്ന് സമീപിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കും. വ്യക്തികൾ തമ്മിലുള്ള കേസ് പോലെയല്ല സർക്കാർ ഇടപ്പെട്ട കേസെന്നും ഹാരിസണിൽ നിന്ന് ഭൂമി വാങ്ങിയവർക്കാണ് നഷ്ടമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കര്‍ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതി സിഗിംള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കി.
Post Your Comments