ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരത് മാതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശനം നടത്തിയ ലൊയോള കോളേജിനെതിരെ വിവാദമുയര്‍ന്നു. അതോടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് കോളേജ് അധികൃതര്‍ മാപ്പു പറഞ്ഞു. ബിജെപി നേതാക്കളും ഹിന്ദുസംഘടനങ്ങളും കോളേജിനെതിരെയും വിവാദചിത്രങ്ങക്കെതിരെയും രംഗത്തെത്തിയതോടെയാണ് കോളേജ് മാപ്പു പറഞ്ഞത് ചിത്രങ്ങള്‍ പിന്‍വലിച്ചത്.
ജാതീയ, ലൈംഗീക അതിക്രമങ്ങളെ വിഷയമാക്കിയായിരുന്നു ലൊയോള കോളേജില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. ഭാരത് മാതയെ ലൈംഗീക അതിക്രമത്തിന് ഇരയായതായി ചിത്രീകരിച്ചതാണ് പ്രധാനമായും വിവാദങ്ങള്‍ക്ക് കാരണമായത്. ലൈംഗീക അതിക്രമത്തിന് താനും ഇരയായി എന്ന് കാണിക്കുന്ന രീതിയില്‍ ഭാരത് മാതയും മീടു വില്‍ ഉള്‍പ്പെടുന്നു എന്ന തരത്തിലുള്ള ചിത്രീകരണത്തിനെതിരെയായിരുന്നു വിവാദം.
കൂടാതെ ചിത്രപ്രദര്‍ശനത്തില്‍ നരേന്ദ്രമോദിയെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ചെന്നൈ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments