കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് സംസ്ഥാന സർക്കാർ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം വേണമെന്നാണ് ദിലീപ് പറഞ്ഞത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ദൃശ്യങ്ങൾ നൽകാൻ സാധിക്കില്ലെന്നും ,നൽകിയാൽ ദിലീപ് യുവതിയെ അപമാനിക്കാൻ ഉപയോഗിച്ചേക്കാമെന്നും സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
ഇതിന് മറുപടി നൽകാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാൻ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ദിലീപിന്‍റെ അപേക്ഷ നാളെ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
Post Your Comments