
മെല്‍ബണ്‍ :ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെന്നു വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം വിരാട് കോഹ്‍ലിയാണ് ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍. എനിക്കതില്‍ യാതൊരു സംശയവുമില്ല. കൊഹ്‌ലി ഇന്ത്യക്കായി ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങള്‍ അതിന് തെളിവാണ്. രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാനുള്ള കോഹ്‌ലിയുടെ ആത്മാര്‍ത്ഥതയെ നമ്മള്‍ ബഹുമാനിക്കണം. അദ്ദേഹം അക്രമണോത്സുകനായിരിക്കാം, എന്നാൽ കോഹ്‌ലിയുടെ സമർപ്പണത്തെ നമുക്കൊരിക്കലും ചോദ്യം ചെയ്യാനാവില്ലെന്നും അതുപോലെ ഏകദിന ക്രിക്കറ്റില്‍ അയാള്‍ സ്വന്തമാക്കിയ നേട്ടങ്ങളെന്നും ക്ലാര്‍ക്ക് പറഞ്ഞു.
Post Your Comments