Jobs & VacanciesLatest NewsEducation & Career

ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ് യോഗ്യത. വിൻഡോസ് സർവർ 2012 സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, ലിനക്‌സ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, ആക്ടീവ് ഡയറക്ടറി/ എൽ ഡാപ്/ എൻ.ഐ.എസ്/ എൻ.എഫ്.എസ് കോൺഫിഗറേഷൻ, സെർവർ വെർച്വലൈസേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയിൽ പരിജ്ഞാനവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ ജനുവരി 28ന് രാവിലെ 10ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ബയോഡാറ്റയും ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തി വിവരം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button