ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. 23 വര്‍ഷം മുന്‍പു മരിച്ച അകലൂര്‍ സ്വദേശിയുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു. ലക്കിടിയില്‍ റോഡിനു സമീപം പുഴയില്‍ ബുധനാഴ്ച രാത്രിയാണ് തലയോട്ടിയും അസ്ഥികളും വേര്‍പെട്ട നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
വീട്ടിലെ സമാധി പൊളിച്ചുനീക്കിയപ്പോള്‍ അസ്ഥികൂടം പുഴയില്‍ ഒഴുക്കിയതാണെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയ അസ്ഥികൂടം വിദഗ്ധ പരിശോധനകള്‍ക്കു വിധേയമാക്കാനിരിക്കെയായിരുന്നു ജ്യോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുഴയില്‍ ഒഴുക്കിയതാണെന്ന വിശദീകരണവുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്.
Post Your Comments