സൂററ്റ് : പോലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
പോലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം വൃത്തിയാക്കാന്‍ ആരംഭിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മൂന്നു മുതല്‍ നാല് വര്‍ഷം വരെ പഴക്കമുണ്ട്. തലയോട്ടിയും കീഴ്പ്പോട്ടുള്ള ഭാഗങ്ങളും ആണ് ലഭിച്ചത്. ഗുജറാത്തില്‍ സൂററ്റിലെ ഖത്തോദര പോലീസ് സ്റ്റേഷന് പരിസരത്താണ് സംഭവം.
Read Also : യുപിയിൽ കാണാതായ സഹോദരിമാർ മരിച്ച നിലയിൽ
ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയ ശേഷമായിരുന്നു സ്ഥലം വൃത്തിയാക്കിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ വൃത്തിയാക്കല്‍ നടക്കുന്നത് . സംഭവത്തില്‍ പോലീസ് ഫോറന്‍സിക് സേവനം തേടിയിട്ടുണ്ട്. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദൃശ്യം സിനിമയിലേതിന്
സമാനമാണ് സൂററ്റ് പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം.
Post Your Comments