Latest NewsIndiaNews

ചിത്രപ്രദര്‍ശനത്തിലൂടെ ഭാരതമാതയെയും പ്രധാനമന്ത്രിയേയും അപമാനിച്ചു; ലയോള കോളേജിനെതിരെ പ്രതിഷേധം

ലയോള കോളജിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം

ചെന്നൈ: ചിത്രപ്രദര്‍ശനത്തിലൂടെ ഭാരതമാതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപിച്ച് ചെന്നൈയിലെ പ്രശ്തമായ ലയോള കോളജിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. ഇതിനെതിരെ ചെന്നൈ ഡിജിപിക്ക് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. മീടു ക്യാമ്പയിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ ഭാരമാതാവിനെ വരച്ചുവെന്നാണ് ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നത്.

വീതി വിരുധ വിഴ (സ്ട്രീറ്റ് അവാര്‍ഡ് ഫെസ്റ്റിവല്‍)യോട് അനുബന്ധിച്ച് രണ്ട് ദിന ചിത്രപ്രദര്‍ശനമാണ് ലയോള കോളജ് ഓള്‍ട്രനേറ്റ് മീഡിയ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ചത്. വര്‍ഗീയ കലാപങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കലാരൂപങ്ങള്‍ ഒരു വേദിയിലെത്തുന്നതിന്റെ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിഷയത്തില്‍ മാപ്പ് പറയാന്‍ ലയോള കോളജ് തയാറായില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ ബിജെപി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button