വാരണാസി: പ്രവാസി ദിനമായ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് തുടങ്ങും. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് പതിനഞ്ചാമത് സമ്മേളനം നടക്കുന്നത്. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ റോള്‍’ എന്ന വിഷയത്തെ അധികരിച്ചാണ് പതിനഞ്ചാം ഭാരതീയ ദിവസ് സമ്മേളനം. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രവാസി പിന്തുണ ഉറപ്പാക്കാനുതകുന്ന സുപ്രധാന നടപടികള്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയായ വരാണസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിദേശ നാടുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കും.
രാവിലെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രവാസി നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ യു.പിക്കു വേണ്ടി പ്രത്യക സെഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫിനു വേണ്ടി പ്രത്യേക സെഷന്‍ ഇത്തവണ ഇല്ല.ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദി സമ്മേളനത്തെ അഭിസംബാധന ചെയ്യുക. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Post Your Comments