പാലക്കാട് എടിഎമ്മിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശിയായ 19 വയസ്സുകാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പോലീസിന്റെ പിടിയിലായത്. ഒരാൾ ഓടി രക്ഷപെട്ടു. പാലക്കാട് ശേഖരീപുരത്തെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. ആയുധങ്ങളുപയോഗിച്ച് എടിഎം തകര്‍ത്തെങ്കിലും മോഷണശ്രമം പരാജയപ്പെടുകയായിരുന്നു. എടിഎം കൗണ്ടറിലെയും തൊട്ടടുത്ത സിസിടിവിയിളെയും ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Post Your Comments