വാഷിങ്ടണ്‍: അമേരിക്കയില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം .അജ്ഞാത കാരണത്താല്‍ സ്വന്തം കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കന്‍ പൊലീസ് വെടിവെച്ച് കൊന്നു. വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക് ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കന്‍ പൊലീസ് വകവരുത്തിയത്. ഒറിഗോണ്‍ സ്വദേശിയായ ഗാഗോ വൃദ്ധരായ മാതാപിതാക്കളെയും കാമുകിയെയും ഒമ്ബത് മാസം മാത്രം പ്രായമുള്ള മകളെയുമാണ് കൊലപ്പെടുത്തിയത്.
അച്ഛന് ജെറി ബ്രെമര്‍ (66), മാതാവ് പമേല ബ്രെമര്‍(64), കാമുകി ഷൈന സ്വയ്റ്റ്സര്(31), മകള്‍ ഒലിവിയ ഗാഗോ(ഒമ്ബത് മാസം) എന്നിവരെ കൊല്ലാന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവര്‍ക്ക് ആര്‍ക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ് ആയുധങ്ങളും മാര്കിെന്റ വീട്ടില്‍ നിന്നും ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥന് ബ്രയാന്‍ ജെന്സന് അറിയിച്ചു.
ഇത്രയും ക്രൂരമായ സംഭവം ഒറിഗോണ്‍ മേഖലയില്‍ ആദ്യമായിട്ടാണെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. 20 വര്‍ഷത്തോളമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്.
Post Your Comments