മധ്യപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയ ശേഷം ബിജെപി നേതാക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു. രണ്ടു ബിജെപി നേതാക്കളുടെ കൊലപാതകത്തിന് ശേഷം ഇന്നലെ വീണ്ടും ബിജെപി നേതാവിനും കുടുംബത്തിനും നേരെ അക്രമം. ബര്‍വാനി ജില്ലയില്‍നിന്നുള്ള ബിജെപി നേതാവായ ജിതേന്ദ്ര സോണിയും മകന് രവേന്ദ്രയും രണ്ടു ബന്ധുക്കളുമാണ് ഞായറാഴ്ച ആക്രമണത്തിനിരയായത്.
സ്വര്‍ണവ്യാപാരി കൂടിയായ ജിതേന്ദ്ര മാര്‍ക്കറ്റില്‍നിന്ന് തിരിച്ചുവരുന്പോഴായിരുന്നു ആക്രമണം. സ്വര്‍ണാഭരണങ്ങള്‍, പണം, 30 കിലോയോളം വെള്ളി, മൊബൈല്‍ ഫോണുകള്‍ എന്നിവ ജിതേന്ദ്രയില്‍നിന്ന് കവര്‍ന്നു. കൂടാതെ അദ്ദേഹത്തിന്റെ കാറിന്റെ താക്കോലുമായിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ആറു പേരടങ്ങുന്നതായിരുന്നു അക്രമിസംഘം.
പ്രാദേശിക ബിജെപി നേതാവായ മനോജ് താക്കറെ ബര്‍വാനിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവു കൂടി ആക്രമിക്കപ്പെടുന്നത്. മന്ദ്സോര് ജില്ലയില്‍നിന്നുള്ള പ്രഹ്ലാദ് ബദ്ധ്വര് എന്ന മറ്റൊരു ബിജെപി നേതാവ് കുറച്ചുദിവസം മുന്‍പ് കൊല്ലപ്പെട്ടിരുന്നു.
Post Your Comments