ടെഹ്‌റാന്‍: യു.എസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം. ഇറാന്‍ പ്രസ് ടി.വി.യിലെ ജീവനക്കാരിയായ മര്‍സി ഹഷ്മിയുടെ അറസ്റ്റിനെതിരേ ടെഹ്‌റാനിലെ സ്വിസ് എംബസിക്ക് മുമ്പിലാണ് സ്ത്രീകള്‍ പ്രകടനം നടത്തിയത്. ഇറാന്‍-യു.എസ്. ബന്ധം വഷളായ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് എംബസി മുഖേനെയാണ് യു.എസ്. നയതന്ത്രകാര്യങ്ങള്‍ ചെയ്തുവരുന്നത്.
ജനുവരി 13-നാണ് മര്‍സി ഹഷ്മിയെ യു.എസ്. അന്വേഷണഏജന്‍സിയായ എഫ്.ബി.ഐ. മസൂറി വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. ഇസ്‌ലാംമതം സ്വീകരിച്ച് വര്‍ഷങ്ങളായി ടെഹ്‌റാനില്‍ കഴിയുന്ന മര്‍സി യു.എസിലെ ബന്ധുക്കളെ കാണാനായി പോയപ്പോഴായിരുന്നു അറസ്റ്റ്.
Post Your Comments