ന്യൂഡല്‍ഹി: ഇന്ത്യയിൽ ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഞായറാഴ‌്ച പെട്രോള്‍ ലിറ്ററിന‌് 23 പൈസയും ഡീസലിന‌് 31 പൈസയുമാണ‌് വര്‍ധിപ്പിച്ചത‌്. തുടര്‍ച്ചയായി നാലാംദിവസമാണ‌് വില വര്‍ധന. വ്യാഴാഴ‌്ച പെട്രോളിന‌് 13–14 പൈസയും ഡീസലിന‌് 18–20 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ വെള്ളിയാഴ‌്ച പെട്രോളിന‌് എട്ട‌് പൈസയും ഡീസലിന‌് 19–20 പൈസയും കൂട്ടി. ശനിയാഴ‌്ച പെട്രോളിന‌് 17–18 പൈസയും ഡീസലിന‌് 19–21 ഉം വര്‍ധിപ്പിച്ചു.
ഡല്‍ഹിയില്‍ പെട്രോളിന‌് 70.95 രൂപയായും ഡീസലിന‌് 65.45 രൂപയായും ഉയര്‍ന്നു. പുതുവര്‍ഷം ആരംഭിച്ച‌് ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ 1.82 രൂപയും ഡീസല്‍ രണ്ട‌് രൂപയും വര്‍ധിപ്പിച്ചു. രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ‌് ഓയില്‍ വില കൂടിയതുമാണ‌് വര്‍ധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്പനികൾ വ്യക്തമാക്കി .
Post Your Comments