Latest NewsKerala

ശബരിമല കേസ് ; തന്ത്രിക്ക് സാവകാശം

ഡൽഹി : ശബരിമലയിൽ യുവതികൾ സന്ദർശനം നടത്തിയ സംഭവത്തിൽ നടയടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ മറുപടി നൽകാൻ തന്ത്രിക്ക് സാവകാശം.സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചു. തന്ത്രിയുടെ വിശദീകരണത്തിന് മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകി. തന്ത്രി കണ്ഠരര് രാജീവര് മറുപടി തയ്യാറാക്കാൻ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.

രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗലുരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹർജി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button