ന്യൂഡല്‍ഹി: സിബിഐ കേസ് പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. അലോക് വര്‍മയെ മാറ്റി എം.നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയ നടപടി ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നാണ് ചീഫ് ജസ്റ്റീസ് പിന്മാറിയത്.
സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായതിനാലാണ് പിന്മാറ്റം. നാഗേശ്വര്‍ റാവുവുന്‍റെ നിയമനത്തിനെതിരേ ഹര്‍ജി ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.
Post Your Comments