ലണ്ടന്‍: ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്കെതിരെ നടപടിയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്ന മല്യയെ കാത്തിരിക്കുന്നത് ഇന്ത്യന്‍ ജയിലാണ്. മല്യ തട്ടിപ്പുകാരന്‍ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി മല്യയെ എത്രയും വേഗം തിരിച്ചയക്കാന്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. മല്യക്കെതിരെ രാഷ്ട്രീയ കുടിപ്പകയോടെയുള്ള നീക്കം നടത്താനാണ് കേന്ദ്രഗവണ്മെന്റ് തയ്യാറെടുക്കുന്നതെന്നാണ് സ്‌പെഷ്യല്‍ ജഡ്ജ് ആസ്മി പറയുന്നത്.
മല്യയെ അധികം വൈകാതെ യുകെയില്‍ നിന്നും ഇന്ത്യയിലേക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുകെയിലെ നിയമാനുസൃത പൗരനാകാണെന്ന മല്യയുടെ മോഹം വെറും സങ്കല്‍പം മാത്രമാണെന്നാണ് ഇത് സംബന്ധിച്ച ഒരു പ്രസ്താവനയിലൂടെ അസ്മി പറയുന്നത്. മല്യയ്ക്ക് യുകെയിലുള്ള സ്ഥാനം സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരു അഭയാര്‍ത്ഥിയുടേത് മാത്രമാണെന്നാണ് 55 പേജ് വരുന്ന ഇത് സംബന്ധിച്ച ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്. മല്യക്കെതിരെയുള്ള രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമായി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അസ്മി പറയുന്നു.
എന്നാല്‍ മല്യക്കെതിരെയുള്ള കേസ് നേരത്തെ തന്നെ രജിസ്ട്രര്‍ ചെയ്തിരുന്നുവെന്നാണ് കോടതി പറയുന്നത് ഡിസംബറില്‍ യുകെയിലെ കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുവദിച്ചിരുന്നുവെന്നും അതിനെതിരെ വെറുതെ പോരാടുക മാത്രമേ മല്യക്ക് സാധിക്കുകയുള്ളുവെന്നും അതുകൊണ്ട് ഫലമില്ലെന്നും അദ്ദേഹത്തെ ഉടന്‍ ഇന്ത്യയിലെത്തിക്കാനാവുമെന്നും സ്െപഷ്യല്‍ കോടതി പറയുന്നു. ആവര്‍ത്തിച്ച് സമന്‍സുകള്‍ അയച്ചിട്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഇന്ത്യയിലേക്ക് മടങ്ങുന്ന ഒരു തിയതി മല്യ വെളിപ്പെടുത്തിയില്ലെന്നും സ്‌പെഷ്യല്‍ കോര്‍ട്ട് ആരോപിക്കുന്നു.
Post Your Comments