KeralaLatest News

ശബരിമല സമരം: ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്ന് പി എസ് ശ്രീധരന്‍പിള്ള

ശബരിമല സമരം ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കി

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബിജെപി സമരം വിജയമാണെന്നും, ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.  ശബരിമല സമരം ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കി.  ശബരിമല വിഷയത്തില്‍ പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്തസംഗമം ഇന്ന് വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കും.

അതേസമയം ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. ഇത്തരത്തിലൊരു സമരം കേരളം ഇതുവരെ കണ്ടിട്ടില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് ബിജെപിയുടെ കൂടെ അണിചേര്‍ന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button