സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലയിലെ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) പെട്ട വാര്‍ഷിക കുടുംബ വരുമാന പരിധി 300000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 10 ലക്ഷം രൂപവരെയും ന്യൂനപക്ഷ മതവിഭാഗത്തില്‍ (ക്രിസ്ത്യന്‍, മുസ്ലീം മുതലായ) പെട്ട വാര്‍ഷിക കുടുംബ വരുമാന പരിധി 600000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 30 ലക്ഷം രൂപവരെയും സ്വയംതൊഴില്‍ പദ്ധതിക്കായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി 18 മുതല്‍ 55 വരെയാണ്. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ പൈനാവിലുള്ള ജില്ലാ ഓഫീസില്‍ നിന്നും 10 മുതല്‍ മൂന്ന് വരെ 30 രൂപ അടച്ച് വാങ്ങാം. ഫോണ്‍ 04862 232363, 232364.
Post Your Comments