തിരുപ്പൂര്‍: അസഹ്യമായ നടുവേദന വിഷാദരോഗത്തിലേക്കെത്തിച്ച അധ്യാപകന്‍ കുടുംബത്തെ വിഷം കൊടുത്ത് കൊന്ന് ജീവനൊടുക്കി. 38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. തിരുപ്പൂര്‍ കൂലിപ്പാളയം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി കഴിഞ്ഞ 12 വര്‍ഷമായി നടുവേദന അനുഭവിക്കുന്നു. നടുവേദന സ്വസ്ത്ഥത തകര്‍ത്തതോടെ ആന്‌റണി വിഷാദരോഗത്തിനടിമയായി. തുടര്‍ന്ന് കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Post Your Comments