Latest NewsNewsIndia

രാഹുല്‍ ഗാന്ധിക്ക് പക്വത വന്ന ലക്ഷണമുണ്ടെന്ന് സരോജ് പാണ്ഡെ

നിലവിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി എം.പി സരോജ് പാണ്ഡെ. അല്‍പം പക്വത വന്ന ലക്ഷണമുണ്ടെന്നാണ് പരിഹസിച്ചത്. നേരത്തെ സരോജ് പാണ്ഡെ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ചത് വിവാദമായിരുന്നു. രാഹുലിന്റെ നിലവിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് പക്വത വന്ന ലക്ഷണമുണ്ടെന്ന് ഛത്തിസ്ഗഡില്‍ നിന്നുള്ള എം.പി സരോജ് പാണ്ഡെ മറുപടി പറഞ്ഞത്.

കൊക്കോകോളയുടെ സ്ഥാപകന്‍ ഒരിക്കല്‍ നാരങ്ങാവെള്ളം വിറ്റുനടന്നിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുലിനെ സരോജ് പാണ്ഡെ മന്ദബുദ്ധിയെന്ന് വിളിച്ചത്. രാഹുല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. എന്നാല്‍ പഠനത്തിനും പ്രായമുണ്ട്. 40 വയസ്സിന് ശേഷം പഠിക്കാന്‍ ശ്രമിച്ചാല്‍ അത് പഠനമല്ല. അത്തരക്കാരെ മന്ദബുദ്ധികള്‍ എന്നാണ് വിളിക്കുക എന്നും സരോജ് പാണ്ഡെ പരിഹസിക്കുകയുണ്ടായി. അഴിമതിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം വിലപ്പോയില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് റഫാല്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ബി.ജെ.പി ഒരുതരത്തിലുള്ള അഴിമതിയും നടത്തില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സരോജ് പാണ്ഡെ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button