ശബരിമല: മണ്ഡല- മകര വിളക്ക് തീര്‍ഥാടന്തില്‍ വരുമാനത്തില്‍ കോടികളുടെ കുറവ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കണക്കുകള്‍ പുറത്തുവിട്ടു. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 95.65 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകര വിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി. ശനിയാഴ്ച വരെയുളള കണക്കനുസരിച്ചാണിത്.
ഇത്തവണ മകര വിളക്കിന് അരവണയ്ക്ക് 28.32 കോടിയുടെയും അപ്പത്തിന് 3.09 കോടിയുടെയും വിറ്റുവരവ് ലഭിച്ചു. കാണിക്ക ഇനത്തില്‍ മകര വിളക്ക് കാലത്ത് 24.57 കോടി രൂപയാണ് ലഭിച്ചത്.
മണ്ഡല കാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകര വിളക്ക് കാലത്തേത് 63,00,69,947 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകര വിളക്കിന് 99,74,32,408 രൂപയുമായുമായിരുന്നു വരുമാനം.
Post Your Comments