ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വരാനൊരുങ്ങുകയാണ് രജിഷ. ഇത്രയും കാലം താന്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രക്ഷകര്‍ മറന്നു പോകാനാണ് കുറച്ച് കാലം മാറി നിന്നതെന്നാണ് രജിഷ പറയുന്നത്. എന്നാല്‍ മാത്രമെ ജൂണിലെ കഥാപാത്രത്തിന് ഫ്രെഷ്നസ് ലഭിക്കൂ. എല്ലാ പെണ്‍കുട്ടികള്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജിഷ.
ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴ് വയസു മുതല്‍ 25 വയസു വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിന്റെ കഥാനുസൃതമായ വളര്‍ച്ചയ്ക്ക് ഒരു വര്‍ഷം വേണ്ടി വന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഇത്രയും കാലം മാറ്റി വെക്കുകയായിരുന്നു. രജിഷ പറഞ്ഞു.
ജൂണ്‍ എന്ന ചിത്രത്തിനു വേണ്ടി രണ്ടു മാസത്തോളമെടുത്ത് ഏകദേശം ഒന്‍പതു കിലോയാണ് രജിഷ വിജയന്‍ കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജീഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ചെയ്തു. രജീഷ നടത്തിയ മെക്കോവറിന്റെ വീഡിയോ ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ നടിയാണ് രജിഷ വിജയന്‍. അവതാരികയായി മിനിസ്്ക്രീനില്‍ തിളങ്ങിയ രജിഷ എലിസബത്ത് എന്ന കഥാപാത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കെത്തിയത്.
Post Your Comments