ട്രക്കിനിടിയിൽപ്പെടാതെ തലനാരിഴയ്ക്ക് കാർ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ദേശീയപാതയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. മാരുതി എസ് ക്രോസ് കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ട്രക്ക് റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ടേണിങ് റേഡിയസ് കുറവായതിനാല്‍ വലതുവശത്തെ ലൈനിലേക്ക് അൽപം കയറ്റി ഇടത്തേയ്ക്ക് ഒതുക്കാൻ കൂറ്റന്‍ ട്രക്ക് ശ്രമിച്ചു. ഈ സമയം ട്രക്കിന്റെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ കാര്‍ ശ്രമിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ കാറിനെ കണ്ടതിനാൽ വൻ അപകടം ഒഴിവായി.
Post Your Comments