ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടില്ലെന്നും പക്ഷേ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് തമിഴ് ജനതയുടെ ആഗ്രഹമെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. കോല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ മഹാസഖ്യറാലിക്ക് ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം.
ഡിസംബറില്‍ ചെന്നൈയില്‍ നടന്ന കരുണാനിധി പ്രതിമ അനാഛാദനച്ചടങ്ങിലാണ് രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മഹാസഖ്യറാലിയില്‍ സംസാരിച്ച സ്റ്റാലിന് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതുമില്ല. ഡിഎംകെയുടെ നിലപാട് മാറിയെന്നു അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി സ്റ്റാലിന് തന്നെ രംഗത്തെത്തിയത്.
രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നാണ് തമിഴ് ജനതയുടെ ആഗ്രഹം. ചെന്നൈയില്‍ അക്കാര്യം തുറന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്നും സ്റ്റാലിന് ചോദിച്ചു.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
Post Your Comments