കൊച്ചി: വീണ്ടും മൊഴി നല്‍കിയെങ്കിലും പറഞ്ഞിരുന്ന കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് നടി ലീന മരിയ പോള്‍. പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നും ഇപ്പോഴും മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ ഭീഷണി തനിക്കുണ്ടെന്നുമാണ് നടി വീണ്ടും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് . കൊച്ചിയിലെ അഭിഭാഷകന്‍റെ വീട്ടില്‍ വച്ചാണ് രണ്ടാം തവണ ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കിയത്. അന്വേഷണം പുതിയ സംഘത്തിന് കൈമാറിയ പശ്ചാത്തലത്തിലാണ് വീണ്ടും ലീനയുടെ മൊഴിയെടുത്തത്.
സംഭവത്തിന് ശേഷവും തനിക്കും തന്‍റെ അഭിഭാഷകനും രവി പൂജാരിയുടെ കോള്‍ പല തവണ വന്നുവെന്നും ഇപ്പോള്‍ കോള്‍ എടുക്കാറില്ലെന്നും ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് രവി പൂജാരി വിളിക്കുന്നതെന്ന് തനിക്ക് അറിയില്ല. അയാളുമായി മുന്‍ പരിചയമില്ലെന്നും സാമ്ബത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നാണ് ലീന മരിയ പോളിന്‍റെ മൊഴി.
ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോളിന്‍റെ കൊച്ചി, പനമ്ബളളി നഗറിലെ ബ്യൂട്ടി പാലര്‍റിന് നേരെ അജ്ഞാതര്‍ ബൈക്കിലെത്തി വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ രണ്ടംഗസംഘത്തെ പിടികൂടാന്‍ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇടനിലക്കാരെ ഉപയോഗിച്ചാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെടിയുതിര്‍ത്തതെന്നാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നിഗമനം.
Post Your Comments