പാലക്കാട്: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഗുണമാകുന്ന ഘടകമാകും കേരള ബാങ്കിന്റെ രൂപീകരണം. 30,000കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് വന്‍ വികസനപദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാനുള്ള സാമ്പത്തികശേഷിയാണ് ഇതിലൂടെ കൈവരിക. സംസ്ഥാനത്ത് സഹകരണമേഖലയിലുള്ള ഒന്നരലക്ഷംകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാവുന്ന സംവിധാനമാണ് കേരള ബാങ്കിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്.
ജില്ലയില്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ 7,000 കോടി രൂപയുടെയും അര്‍ബര്‍ സഹകരണ സംഘങ്ങളുടെ 1,500 കോടി രൂപയുടെ നിക്ഷേപവും വികസനത്തിന് വിനിയോഗിക്കാം. ‘കിഫ്ബി’യിലേക്കും സ്വന്തമായി കണ്‍സോര്‍ഷ്യം രൂപീകരിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാനാകും. നിലവില്‍ പ്രാഥമിക സഹകരണസംഘങ്ങള്‍, അര്‍ബന്‍ സഹകരണസംഘങ്ങള്‍ എന്നിവയ്ക്ക് അവരുടെ പ്രവര്‍ത്തനപരിധിയില്‍ മാത്രമേ നിക്ഷേപം നടത്താനാകൂ. അതിന് നിയന്ത്രണവുമുണ്ട്. കൂടുതല്‍ തുക മുടക്കി പദ്ധതികള്‍ നടപ്പാക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അനുവാദമില്ല.
Post Your Comments