ഫേസ്ബുക്കിലൂടെ ഗള്‍ഫ് കാരന്‍റെ ഭാര്യയുമായി പരിചയപ്പെട്ട് നേരില്‍ കാണാനെത്തിയ അറുപതുകാരനായ തലശ്ശേരിക്കാരന് കിട്ടിയത് മാരക അടി അതും ഭീമന്‍ ട്വിസ്റ്റില്‍.
കാമുകി ചാറ്റിങ്ങിലൂടെ ഇയാളെ അമ്പലത്തറയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്പലത്തറയില്‍ എത്തിയ ശേഷം ബസിറങ്ങുമ്പോള്‍ അവിടെ ഒരു ഓട്ടോ ഡ്രെെവര്‍ കാത്ത് നില്‍ക്കുമെന്നും അയാള്‍ വീട്ടില്‍ എത്തിക്കുമെന്നും തലശ്ശേരിക്കാരനോട് പറഞ്ഞിരുന്നു . തുടര്‍ന്ന് കെട്ടും കെട്ടി കാമുകിയെ കാണാനായി ഇയാള്‍ പറഞ്ഞ സ്ഥലത്തെത്തി. പറഞ്ഞപോലെ ഓട്ടോ ഡ്രെെവര്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
ഓട്ടോയില്‍ കേറിയതിന് ശേഷം യാത്ര തുടങ്ങി. എന്നാല്‍ ഓട്ടോ ഓടി അവസാനം നിര്‍ത്തിയത് ഒഴിഞ്ഞ ഒരു പറമ്പില്‍ . അവിടെ മറ്റ് ചിലരും നില്‍ക്കുന്നത് കണ്ട് പന്തികേട് തോന്നിയ തലശ്ശേരിക്കാരന്‍ ഫോണെടുത്ത് കാമുകിയ വിളിച്ചു. പക്ഷേ ബെല്ലടിച്ചത് ഓട്ടോഡ്രെെവറുടെ പോക്കറ്റില്‍ കിടന്ന ഫോണില്‍ നിന്നായിരുന്നു. പിന്നെ തലശ്ശേരിക്കാരന് നല്ല അടി കിട്ടിയെന്നാണ് കേള്‍വി.
Post Your Comments