ആലപ്പുഴ: കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിന് കൃഷിവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയെങ്കിലും കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനികള്‍ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പേരുമാറ്റിയാണ് ഇവ എത്തുന്നത്. കീടനാശിനി കൃഷിക്കാര്‍ക്ക് നല്‍കാതിരിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള കൃഷിവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി തന്നെ അട്ടിമറിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ പരിശോധനയും പ്രഹസനാണെന്ന് റിപ്പോര്‍ട്ട്. ഒരിടത്ത് നിന്നുപോലും പേരുമാറ്റിയെത്തുന്ന നിരോധിത കീടനാശിനികള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നുമില്ല.നിരോധിത കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കൃഷിവകുപ്പ് മന്ത്രി പറയുന്നത്.
വിതയ്ക്കല്‍ തൊട്ട് തുടങ്ങുന്ന ഉഗ്രശേഷിയുള്ള കീടനാശിനി പ്രയോഗം നെല്ല് വിളയുന്നതുവരെ നീളുകയാണ്. കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്താല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കര്‍ഷകരുടെ പക്ഷം.
Post Your Comments