ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെയും ആഴ്സണല്‍ ചെല്‍സിയെയും തോല്‍പ്പിച്ചു. ബ്രൈറ്റണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡും വിജയിച്ചു.കിരീട പോരാട്ടത്തില്‍ പിന്നിലായ ഘട്ടത്തിലാണ് ആഴ്‌സനലും ചെല്‍സിയും നേര്‍ക്കുനേര്‍ വന്നത്. 22 കളിയില്‍ 47 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 41 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു.
ഒലേ സോള്‍ഷെയര്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള വിജയകുതിപ്പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാഴ്ചവെച്ചത്.ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിനെ വിറപ്പിച്ചാണ് ക്രിസ്റ്റല്‍ പാലസ് കീഴടങ്ങിയത്. മൂന്നിനെതിരെ നാല് ഗോളിനാണ് ലിവര്‍പൂള്‍ ജയിച്ചുകയറിയത്. മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനെ എന്നിവരും ലക്ഷ്യം കണ്ടു.ക്രിസ്റ്റല്‍ പാലസ് നിലവില്‍ 14-ാം സ്ഥാനത്തും യുണൈറ്റഡ് ആറാമതും ബ്രൈറ്റണ്‍ 13-ാം സ്ഥാനത്തുമായിരുന്നു.
ടൗണ്‍സെന്ഡ്, ജെയിംസ് ടോംകിന്‍സ്, മാക്സ് മേയര്‍ എന്നിവര്‍ ക്രിസ്റ്റല്‍ പാലസിനായും വലകുലുക്കി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണല്‍ ചെല്‍സിയെ തോല്‍പ്പിച്ചത്. അലക്സാണ്ടര്‍ ലെകാസറ്റയും ലോറന്റ് കോസീന്‍ലിയുമാണ് ഗണ്ണേഴ്സിന്റെ വിജയശില്‍പികള്‍.പുതിയ പരിശീലകന്‍ ഓലെ സോള്‍ഷെയറിന് കീഴില്‍ തുടര്‍ച്ചയായ ആറാം ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത്.
ബ്രൈറ്റണെതിരെ പോള്‍പോഗ്ബയും മാര്‍കസ് റാഷ്ഫോര്‍ഡുമായിരുന്നു ലക്ഷ്യം കണ്ടത്. ലൂക്കാ മോഡ്രിച്ച്, കാസ്മിറോ എന്നിവരുടെ മികവില്‍ സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരെ റയലും വിജയം കണ്ടു.തിരിച്ചുവരവിനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ ആറാം ജയമാണ് നേടിയത്. ബ്രൈറ്റണെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചുവന്ന ചെകുത്താന്മാര്‍ തോല്‍പ്പിച്ചത്. 27 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പോള്‍പോഗ്ബയും 42 ആം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡുമാണ് യുണൈറ്റഡിനായി വലകുലുക്കിയത്.
Post Your Comments