പെഷവാര്‍ : പാക്കിസ്താനിലെ പെഷവാറില്‍ നടത്താനിരുന്ന സൈക്കിള്‍ റാലിയാണ് വേണ്ടെന്ന് വെച്ചു. മതവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് റാലി നടത്താതിരുന്നത്. റാലി നടത്തിയാല്‍ പ്രതിഷേധവുമായെത്തും എന്നായിരുന്നു മതവാദികളുടെ ഭീഷണി. മതസംഘടനകളായ ജാമിയാത്ത് ഉലമ ഇസ്‌ലാം ഫസലും ജമാ അത് ഇസ്ലാമും ആണ് പ്രതിഷേധം പ്രഖ്യാപിച്ചത്.
വനിതാ സംഘടനയായ സമജവദൂന്‍ ആണ് റാലി പ്രഖ്യാപിച്ചിരുന്നത്. ഈ റാലി നടന്നിരുന്നെങ്കില്‍ പാക്കിസ്ഥാനില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യ സെെക്കിള്‍ റാലി ആകുമായിരുന്നു. ട്രാന്‍സ് വനിതകള്‍ അടക്കം 35 പേര്‍ റാലിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments