Latest NewsLife Style

ബ്ലാക്ക്‌ഹെഡ്‌സ് നിങ്ങളെ അലട്ടുന്നുവോ? പരീക്ഷിക്കാം 5 പൊടിക്കെെകൾ

മുഖക്കുരു പോലെ തന്നെ മറ്റൊരു പ്രശ്നമാണ് ബ്ലാക്ക്‌ഹെഡ്‌സ്. ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാൻ സ്ഥിരമായി ഫേഷ്യലുകൾ ചെയ്യുന്നവരുണ്ട്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി നഷ്ടപ്പെടുത്തുന്നു. ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം…

ബേക്കിംഗ് സോഡ…

ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയിൽ അൽപം നാരങ്ങ നീര് ചേർത്ത് ബ്ലാക്ക്‌ഹെഡ്‌സ് ഉള്ളിടത്ത് പുരട്ടാം. അല്‍പനേരത്തിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുകയും ചെയ്യുക. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാം.

നാരങ്ങനീര്…

നാരങ്ങാനീരിലെ ആല്‍ഫാഹൈട്രോക്‌സി ആസിഡ് ഒരു നാച്ചുറല്‍ ആസ്ട്രിന്‍ജന്റായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഒരു ക്ലെന്‍സര്‍ കൊണ്ട് മുഖം കഴുകുക. ഇനി പഞ്ഞി ഉപയോഗിച്ച് നാരങ്ങാ നീരില്‍ മുക്കി ബ്ലാക്ക് ഹെഡിനു മീതെ തുടയ്ക്കുക. അല്‍പം നാരങ്ങാ നീര് ഇതിനു പുറമെ തേച്ചുപിടിപ്പിച്ച് ഒരു രാത്രി കിടക്കുക. രാവിലെ ചെറു ചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക. നാരങ്ങാ നീരില്‍ ഉപ്പിട്ട് നന്നായി ഇളക്കുക. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകി ഈ ബ്ലാക്ക് ഹെഡ്‌സില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകുക.

മഞ്ഞള്‍പ്പൊടി…

കസ്തൂരി മഞ്ഞള്‍ കുറച്ച് വെളിച്ചെണ്ണയുമായി ചേര്‍ത്തിളക്കി ഈ പേസ്റ്റ് മുക്കി തേച്ച് പിടിപ്പിച്ച് 10 – 15 മിനിറ്റ് വിശ്രമിക്കുക. ചെറുചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക. ബ്ലാക്ക് ഹെഡ് മാറാനുള്ള മാര്‍ഗമാണിത്.

ഓട്‌സ്…

ഓട്‌സ് ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ സഹായിക്കും. ചര്‍മ്മത്തിന് വളരെ പ്രയോജനമുള്ള ഒന്നാണിത്. ചര്‍മ്മം ശുചിയാക്കാനുമിത് ഉപകരിക്കും. ഒരു ബൗളില്‍ ഓട്‌സ് എടുക്കുക. ഇത് വേവിച്ച് ആറിയതിനുശേഷം ബ്ലാക്ക് ഹെഡ്‌സുകള്‍ക്ക് മീതെ പുരട്ടുക. 20- 25 മിനിട്ട് വിശ്രമിക്കുക. ഇനി ചെറുചൂടുവെള്ളം കൊണ്ട് കഴുകുക.

മുട്ടയുടെ വെള്ള…

മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും. ഇതൊരു ഫേയ്‌സ് മാസ്‌കായും ഉപയോഗിക്കാം. മുട്ടവെള്ളയും മഞ്ഞയും തമ്മില്‍ വേര്‍തിരിക്കുക. ആദ്യം മുഖം തണുത്ത വെള്ളം കൊണ്ട് കഴുകുക. ഇനിയിത് തുടച്ചതിനു ശേഷം മുട്ടവെള്ള മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇനി ഒരു ടിഷ്യൂ പേപ്പര്‍ മുകളില്‍ വയ്ക്കുക. ഉണങ്ങാന്‍ അനുവദിക്കുക. രണ്ടാമത്തെ ലെയറായി മുട്ടവെള്ള വീണ്ടും തേയ്ക്കുക. അതിനു മുകളില്‍ മറ്റൊരു ടിഷ്യൂ പേപ്പര്‍ വയ്ക്കുക. പൂര്‍ണമായും ഉണങ്ങിയതിന് ശേഷം ഇത് അടര്‍ത്തി എടുക്കുക. ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയായി കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button