ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ വെളുത്തുള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണത്തിൽ ധാരാളം വെളുത്തുള്ളി ഉൾപ്പെടുത്തിയാൽ നിരവധി തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉണ്ട്. രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ, സൗന്ദര്യ സംരക്ഷണത്തിലും വെളുത്തുള്ളിക്കുള്ള പങ്ക് ചെറുതല്ല. വെളുത്തുള്ളിയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
മുഖക്കുരുവിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവ് വെളുത്തുള്ളിക്ക് ഉണ്ട്. ചർമ്മത്തിലെ പാടുകൾ അകറ്റാനും ഇൻഫെക്ഷൻ അകറ്റാനും വെളുത്തുള്ളി നല്ലതാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായ വെളുത്തുള്ളി നന്നായി ചതച്ചതിനു ശേഷം നീര് എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.
Also Read: ‘പേര് കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍’: പരിഹാസം
പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. പലപ്പോഴും മൂക്കിന്റെ അറ്റത്തും ഇരുവശങ്ങളിലുമായും ബ്ലാക്ക് ഹെഡ്സ് കാണാറുണ്ട്. എണ്ണമയം കൂടുതലുള്ള ചർമ്മക്കാരിലാണ് ബ്ലാക്ക് ഹെഡ്സ് വരാനുള്ള സാധ്യത. ഇവ ഇല്ലാതാക്കാൻ അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ചെടുക്കുക. ഈ മിശ്രിതം പേസ്റ്റ് രൂപത്തിലാക്കിയതിനു ശേഷം മുഖത്ത് പുരട്ടാവുന്നതാണ്.
Post Your Comments