Latest NewsKerala

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയം: എ.എന്‍.രാധാകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. ഇത്തരത്തിലൊരു സമരം കേരളം ഇതുവരെ കണ്ടിട്ടില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് ബിജെപിയുടെ കൂടെ അണിചേര്‍ന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button