Latest NewsKerala

ബിജെപി നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം അനുഷ്ടിച്ചിരുന്ന ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് നാരങ്ങാവെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആരംഭിച്ച സമരം 49-ാം ദിവസത്തിലാണ് അവസാനിപ്പിക്കുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് നേതാക്കളായ സി.കെ പദ്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം വേലായുധന്‍, വി.ടി രമ എന്നിവരും നിരാഹാരം അനുഷ്ഠിച്ചു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു പി.കെ കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button