Latest NewsIndia

കരസേന മിലിട്ടറി പോലീസില്‍ ഇനി വനിതകളും; ആദ്യഘട്ടത്തില്‍ 800 പേര്‍

ന്യൂഡല്‍ഹി: കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗത്തിലേക്ക് വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. ജവാന്മാരുടെ തസ്തികയിലാകും വനിതകളെ നിയോഗിക്കുക. സേനയില്‍ ഓഫീസര്‍ റാങ്ക് പദവിയ്ക്ക് കീഴില്‍ ഇതാദ്യമായാണ് വനിതകളെ ഉള്‍പ്പെടുത്തുന്നതെന്നും ചരിത്രപരമായ തീരുമാനമാണിതെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതീരാമന്‍ വ്യക്തമാക്കി. മിലിട്ടറി പൊലീസില്‍ 20 ശതമാനം പ്രാതിനിധ്യം ഇതു വഴി വനിതകള്‍ക്ക് ലഭ്യമാക്കും.

ആദ്യ ഘട്ടത്തില്‍ 800 വനിതകളെ മിലിട്ടറി പൊലീസിന്റെ ഭാഗമാക്കും. തുടര്‍ന്ന് ഓരോ വര്‍ഷവും 52 പേരെ വീതം പുതുതായി ചേര്‍ക്കും. കന്റോണ്‍മെന്റുകള്‍, സേന ആസ്ഥാനങ്ങള്‍, സൈനിക വാഹനങ്ങളുടെ നീക്കം എന്നിവയ്ക്ക് സുരക്ഷയൊരുക്കുകയാണ് മിലിട്ടറി പൊലീസിന്റെ പ്രധാന ദൗത്യം. വനിത ജവാന്മാരെ സേനയുടെ ഭാഗമാക്കാനുള്ള നീക്കം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, മിലിട്ടറി പൊലീസില്‍ വനിതകളെയും ഭാഗമാക്കുമെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടുത്തിടെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button