കൊല്ലം•നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ പാളം മുറിച്ചുകടന്ന യുവതി മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. കഴിഞ്ഞദിവസം രാവിലെ കൊല്ലം മയ്യനാട് സ്റ്റേഷനിലാണ് സംഭവം. മയ്യനാട് മുക്കം അലീമ മന്‍സിലില്‍ ഹൈദരാലിയുടെ മകള്‍ ഹലീമ (20) ആണ് മരിച്ചത്.
രണ്ടാം പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന തിരുവനന്തപുരം പാസഞ്ചറില്‍ പാളം മുറിച്ചുകടന്ന് കയറാന്‍ ശ്രമിക്കവേ തിരുവനന്തപുരത്ത് നിന്ന്‍ വരുന്ന ജനശതാബ്ദി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.ജനശതാബ്ദി എക്സ്പ്രസ് കടന്നുപോകുന്നതിനായാണ് പാസഞ്ചര്‍ നിര്‍ത്തിയിട്ടിരുന്നത്. ഓടിവന്ന ഹലീമ പാസഞ്ചര്‍ ഉടന്‍ പോകുമെന്ന് കരുതി പാളം മുറിച്ചു കടക്കുകയായിരുന്നു. പാഞ്ഞുവന്ന എക്സ്പ്രസ് ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടതുമില്ല.
ഹലീമയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മുക്കം ജമാഅത്ത് പള്ളിയില്‍ ഖബറടക്കി. ഫസീലയാണ് മാതാവ്, ഉമര്‍, ഉബൈദ്, ഹഫ്സ, ഹബീബ എന്നിവര്‍ സഹോദരങ്ങള്‍.
Post Your Comments