ദുബായ് : മൂവയിരത്തിനടുത്ത് വരുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുബായ് പോലീസ് നീക്കം ചെയ്തു. 2920 വ്യാജ അക്കൗണ്ടുകളാണ് വ്യാജമാണെന്ന് ദുബായ് പോലീസ് കണ്ടെത്തിയത്. സാധാരണക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍ ഹാക്ക് ചെയ്യുന്നതിനായി വ്യാജന്‍മാര്‍ നോട്ടമിടുന്നത് പ്രശസ്തരായ ആളുകളുടേയും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുളളവരുടേയും അക്കൗണ്ടുകളാണെന്ന് കുറ്റകൃത്യഅന്വേഷണ ഏജന്‍സിയുടെ വാക്താവ് പറയുന്നു.
സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനായാണ് ഇത്തരക്കാര്‍ കൂടുതാലായും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്കിങ്ങിനും വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതെന്നുമാണ് കണ്ടെത്തല്‍. എന്നാല്‍ മറ്റൊരാള്‍ക്ക് മാനഹാനി വരുത്തുന്നതിനായും ഇത്തരത്തിലുളള പ്രവൃത്തികള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളേയും ബിസിനസ് സമൂഹത്തിനേയുമാണ് ഇക്കൂട്ടര്‍ ഇരയാക്കുന്നത്. നിരവധി സെെബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുബായ് പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുകയും വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തത്.
ഓരോ വര്‍ഷവും വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുന്ന സാഹചര്യമാണ് കാണുന്നത്. 2017 ല്‍ 1799 വ്യജന്‍മാര്‍ ഉണ്ടായിരുന്ന ഇടത്താണ് ഇപ്പോള്‍ 2799 എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നത്. പൊതുജനം അവരവരുടെ സോഷ്യല്‍ മീഡിയ ഇടത്തില്‍ കബളിക്കപ്പെടാതിരിക്കാന്‍ ജാഗൃതയോടെ ഇരിക്കണമെന്നും ദുബായ് പോലീസ് നിര്‍ദ്ദേശം നല്‍കി.
Post Your Comments