KeralaLatest News

തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ മരിച്ചവരുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

പത്തനംതിട്ട:  തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച രണ്ടുപേരുടെയും ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ശ്വസനത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതിങ്കിലും വഴിയോ ആയിരിക്കാം കീടനാശിനി ശരീരത്തില്‍ എത്തിയതായിരിക്കാം എന്നാണ് നിഗമനം. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സനില്‍ കുമാര്‍, ജോണി എന്നിവര്‍ക്കായിരുന്നു തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായി മരിച്ചത്. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button